എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങള്‍ മാത്രം എന്ന് പറഞ്ഞ കവിയെ ഞാന്‍ ഇടയ്ക്കിടയ്ക്കോര്‍ക്കും. കാരണം മറ്റൊന്നുമല്ല, ഈയിടെയായി എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെയെല്ലാം നിറഞ്ഞ വയറുകളാണ്. കുടവയറുള്ളവര്‍ ശ്വാസം പിടിച്ച് കഷ്ടപ്പെടേണ്ട, ഞാന്‍ നിങ്ങളെയല്ല ഉദ്ദേശിച്ചത്. പറഞ്ഞു വരുന്നത് ഗര്‍ഭിണികളെക്കുറിച്ചാണ്.
കന്നിമാസം നായ്ക്കള്‍ക്ക് മാത്രമല്ല, മനുഷ്യര്‍ക്കും വളരെ പ്രൊഡക്ടീവ് മാസമാണെന്ന് തെളിയിക്കുന്ന രീതിയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. ആദ്യമായി ഗര്‍ഭിണികളാകുന്നവരേയും രണ്ടാമതും മൂന്നാമതും ഗര്‍ഭിണികളാവുന്നവരേയും കൊണ്ട് ഭൂതലം നിറഞ്ഞിരിക്കുന്നു. ബാംഗ്ലൂരില്‍ നിന്ന് ഒരു ഗര്‍ഭിണി സുഹൃത്ത് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു: അവള്‍ കാണുന്ന ഗൈനക്കോളജിസ്റ്റും അവരുടെ കൂടെ ജോലിചെയ്യുന്ന മറ്റ് ഗൈനക്കുകളും ഗര്‍ഭിണികളുടെ അതിപ്രസരം മൂലം മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ വെക്കേഷന്‍ ക്യാന്‍സല്‍ ചെയ്യുന്നത്രേ. റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ ബാംഗ്ലൂരുള്ള ഡോക്ടര്‍ സുഹൃത്തിനെ വിളിച്ചപ്പോള്‍ അവള്‍ ഒറ്റയടിക്ക് മൂന്ന് കുട്ടികളെപ്പെറ്റിട്ട്, തന്‍റെ മുറ്റത്തേയും അയല്‍വക്കത്തേയും ചെമ്പരത്തിപ്പൂവുകള്‍ ചെവിയില്‍ വച്ച് നടപ്പാണത്രേ!
ആരുടെയെങ്കിലും ഫോണ്‍ വന്നാല്‍ ഭയങ്കര സംശയമാണ്. വല്ലതും ‘ഒപ്പിച്ചി’ട്ടാണോ ഈ വിളി? സുഹൃത്തുക്കളുമായുള്ള കൂടലുകള്‍ ബോറായിത്തുടങ്ങിയിരിക്കുന്നു. സ്വന്തം ഗര്‍ഭകാലമാണ് ഏറ്റവും ഡ്രമാറ്റിക് എന്ന് വരുത്തിത്തീര്‍ക്കാന്‍ ഗര്‍ഭിണികള്‍ പെടുന്ന പാടു കണ്ടാല്‍ ദൈവം തമ്പുരാന്‍ സഹിക്കില്ല. കടിഞ്ഞൂല്‍ ഗര്‍ഭിണികള്‍ക്ക് നിറയെ സംശയങ്ങളാണ്. അത് മനസ്സിലാക്കാം. അത് തീര്‍ത്തുകൊടുക്കാന്‍ മറ്റുള്ളവര്‍ കാണിക്കുന്ന മത്സരബുദ്ധിയാണ് തമാശ. ഓരോരുത്തരും അവരവരുടെ ഗര്‍ഭകാലാനുഭവങ്ങള്‍ വിവരിക്കുന്നത്, ഒരു ഹൊറര്‍ സിനിമയുടെ ശബ്ദരേഖ കേള്‍ക്കുന്നതു പോലെ ജൂനിയര്‍ ഗ്രൂപ്പ് കേട്ടിരിക്കും. ജൂനിയര്‍ ഗ്രൂപ്പില്‍, അവിവാഹിതര്‍, എന്നെങ്കിലും ഒരുകാലത്ത് കുട്ടികള്‍ വേണം എന്നാഗ്രഹമുള്ള പുതു വിവാഹിതര്‍, തല്ലിക്കൊന്നാലും കുട്ടികള്‍ വേണ്ട എന്നുള്ളവര്‍, കടിഞ്ഞൂല്‍ ഗര്‍ഭിണികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
ഇവരില്‍ മൂന്നാം വിഭാഗത്തില്‍ പെടുന്നവര്‍ തങ്ങളുടെ തീരുമാനത്തില്‍ അഭിമാനം കൊള്ളുന്ന സന്ദര്‍ഭമാണിത്. ഒന്നാം വിഭാഗവും രണ്ടാം വിഭാഗവും മൂന്നാം വിഭാഗത്തില്‍ ചേരണോ എന്ന കണ്‍ഫ്യൂഷനിലും നാലാം വിഭാഗക്കാര്‍, “അയ്യോ! അപ്പോ ഇനി എന്താ ചെയ്ക!” എന്ന അവസ്ഥയിലുമാവും.
ഇപ്പോള്‍ എനിക്കു ചുറ്റുമുള്ള ഗര്‍ഭിണികളില്‍ കൂടുതലും രണ്ടാം തവണ ഗര്‍ഭിണികളാവുന്നവരാണ്. ഒന്ന് പയറ്റിത്തെളിഞ്ഞവര്‍. ഇതൊക്കെ കുറെ കണ്ടിട്ടുള്ളവര്‍. പക്ഷേ, അവരുടെ ചില നേരത്തെ സംസാരം കേള്‍ക്കുമ്പോള്‍ തോന്നും നമ്മള്‍ ബാക്കിയുള്ളവരെല്ലാരും കൂടിയാണ് ഇവര്‍ക്ക് ഗര്‍ഭമുണ്ടാക്കിയതെന്ന്. ‘ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ, ഒരു കുഞ്ഞിക്കാലുകൂടി കാണണ്ടേ’യെന്ന് മറ്റൊരു പണിയുമില്ലാത്തവര്‍ വെറുതേ ഒരു തമാശയ്ക്ക് ചോദിച്ചെന്ന് വിചാരിച്ച് അങ്ങനെ എടുത്തു ചാടണമായിരുന്നോ എന്ന് ചോദിക്കാന്‍ തോന്നും ഇവരുടെ ഡയലോഗ് കേട്ടാല്‍.
ഈ രണ്ടാം തവണക്കാരില്‍ ചിലര്‍ക്കിത് ഭര്‍ത്താവിനോട് പ്രതികാരം ചെയ്യാനുള്ള അവസരം കൂടിയാണ്. ആദ്യ ഗര്‍ഭകാല സമയത്ത് ‘അദ്ദേഹം’ വീട്ടുകാര്യങ്ങളില്‍ ഒട്ടും സഹായിച്ചില്ല. ഇത്തവണ അങ്ങേരുടെ കട്ടയും മൂടും താന്‍ അലക്കും എന്ന ഔട്ട്ലുക്ക്. മറ്റു ചിലര്‍ക്ക് മുപ്പത് വയസ്സാണ് റ്റാര്‍ഗറ്റ്. മുപ്പതു കഴിഞ്ഞാല്‍ രക്ഷയില്ല എന്ന ചിന്ത. അതുകൊണ്ട് തട്ടിക്കൂട്ടുന്ന ഒരു ഗര്‍ഭം.
ഇക്കൂട്ടത്തിലുള്ള ഒരാളുടെ ഗര്‍ഭവാര്‍ത്ത കേട്ട് ഞങ്ങളില്‍ പലരും, ഗര്‍ഭിണികളും അല്ലാത്തവരും, ഞെട്ടി. ഇദ്ദേഹം ഉണ്ടാക്കി വിട്ട ആദ്യ സന്താനത്തിന്‍റെ കയ്യിലിരുപ്പ് കാരണം ഒരു ഫുള്‍ ബുള്ളറ്റ് പ്രൂഫ് സ്യൂട്ട് ഇട്ട് മാത്രമേ ആ വീട്ടിലേയ്ക്ക് കയറാന്‍ പറ്റൂ. അമ്മയ്ക്കോ, മകന്‍റെ വീര സാഹസങ്ങള്‍ പ്രകീര്‍ത്തിക്കാനേ നേരമുള്ളൂ.
“അയ്യോ, എടീ, ദേ മോനെ നോക്കിക്കേ, അവന്‍ മേശയുടെ മുകളില്‍ കയറുന്നു. താഴെ വീണാല്‍...”
അപ്പോള്‍ പ്രൌഡ് മം (ഒരു പൊട്ടിച്ചിരിയോടെ) ഉവാച: “അയ്യോടീ, ഇതൊന്നും ഒന്നും അല്ല. സാധാരണ അവന്‍ മേശയില്‍ കയറി, അടുത്തു കിടക്കുന്ന സോഫ, പിന്നെ കോഫി ടേബിള്‍, അങ്ങനെ ചാടിച്ചാടി പോകും.”
മറ്റൊരവസരത്തില്‍:
“അയ്യോ ദേ, മോന്‍ നമ്മുടെ അമ്മുമോളെ കടിച്ച് തൊലിയിളക്കി. ചോര പൊടിയുന്നുണ്ട്.”
അപ്പോള്‍ അമ്മുമോളുടെ അമ്മയുടെ സങ്കടവും ദേഷ്യവും കലര്‍ന്ന മുഖം അവഗണിച്ചുകൊണ്ട് മോന്‍റെ അമ്മ മൊഴിയുന്നു: “ഓ, ചെറുതായൊന്ന് പോറിയല്ലേയുള്ളൂ. ഇന്നാള്‍ ഇവന്‍ ഇവന്‍റെ അച്ഛന്‍റെ കണ്ണില്‍ അടിച്ചുകൊടുത്തത് എത്ര ദിവസം കനത്തു കിടന്നെന്നോ! ചുണ്ടില്‍ ഇടിച്ചതും ഉണങ്ങി വരുന്നേയുള്ളൂ.”
ഈശ്വരാ, പ്രൊഡക്ഷന്‍ നമ്പര്‍ 2 എങ്ങനെയാവുമോ എന്തോ!
ഇനി ഇവരുടെ പ്രസവദിന വിശേഷങ്ങളിലേയ്ക്ക് കടന്നാലോ...
ഗര്‍ഭിണി 1: “ഞാന്‍ എട്ട് മണിക്കൂര്‍ പുഷ് ചെയ്തു.”
ഗര്‍ഭിണി 2: “പക്ഷേ നീ വേദന വരാതിരിക്കാനുള്ള മരുന്ന് എടുത്തില്ലേ? ഞാനാണെങ്കിലോ, എട്ടര മണിക്കൂര്‍ പുഷ് ചെയ്തു. വേദന സഹിച്ചു. എന്നിട്ടും രക്ഷയില്ലാത്തതുകൊണ്ടാണ് സി-സെക്ഷന്‍ ചെയ്തത്.”
ഗര്‍ഭിണി 3: “എന്‍റെ കൊച്ച് വലുത് ആയിരുന്നു. അത് ഭയങ്കര ബുദ്ധി മുട്ടാണ്. അനുഭവിച്ചാലേ അറിയൂ.”
ഇങ്ങനെ പുഷ്-പുള്‍, ഛര്‍ദ്ദി, വിശപ്പില്ലായ്മ (വിശപ്പില്ലാത്ത പല ഗര്‍ഭിണികളുടെയും തീറ്റി സൊമാലിയയില്‍ നിന്ന് ഇപ്പോള്‍ ലാന്‍ഡ് ചെയ്ത പോലെയാണ്), മണപ്രശ്നം (ചിലര്‍ക്ക് ഭര്‍ത്താവിന്‍റെ മണം പിടിക്കുന്നില്ല, ചിലര്‍ക്ക് സ്വയം ഇഷ്ടപ്പെടുന്നില്ല), മറവി, ഭാരം കൂടുന്നത്, പ്രസവാനന്തരം വയറില്‍ പാടുകള്‍ വീഴുന്നത്, ഐശ്വര്യാ റായിയെക്കാണുമ്പോള്‍ പറയാന്‍ വച്ചിരിക്കുന്ന ഡയലോഗ് (“ഒന്നു പെറ്റാല്‍ നിന്‍റെ വയറും ജെല്ലോ പുഡിംഗ് പോലെ ആവുമെടീ!”) തുടങ്ങിയ കഥകള്‍ പലപ്രാവശ്യം കേട്ട് ഇപ്പോള്‍ കാണാപാഠമായിട്ടുണ്ട്.
പെണ്‍പടകള്‍ക്കിടയില്‍ ഇങ്ങനെ ബോറടിച്ചിരിക്കുമ്പോള്‍ അപ്പുറത്ത് ആണ്‍ സെറ്റ് (ഈ ബോറടിയുടെ യഥാര്‍ത്ഥ കാരണക്കാര്‍) തമാശ പറഞ്ഞ് ഉച്ചത്തില്‍ ചിരിക്കുന്നത് കേള്‍ക്കുമ്പോള്‍ എത്രയും പെട്ടെന്ന് പോയി അവരുടെ ചളമടി കേട്ട്, വേണ്ടി വന്നാല്‍ അവരുടെ കൂടെയിരുന്ന് ഒരു പെഗ് (ആദ്യമായി) അടിച്ചാലും വേണ്ടില്ലെന്ന് തോന്നിപ്പോകും. (പിന്നെ ഇഞ്ചിപ്പെണ്ണ് എന്ത് വിചാരിക്കും എന്ന് കരുതി മാത്രം വേണ്ടെന്ന് വയ്ക്കും.)
ഇങ്ങനെയൊക്കെയാണെങ്കിലും ഗര്‍ഭിണികളേയും ഗര്‍ഭകാലത്തേയും ഞാന്‍ വളരെയേറെ ഇഷ്ടപ്പെടുന്നു. കറികള്‍ വച്ചുണ്ടാക്കുമ്പോള്‍ ഏത് ഗര്‍ഭിണിക്കാണ് കൊടുക്കേണ്ടെന്നതെന്ന് നറുക്കിട്ടെടുക്കും. (നറുക്കു വീഴുന്നവളുടെ കാര്യം പുകയാണെങ്കിലും!)
ഇതൊക്കെ കണ്ടും കേട്ടും കഴിയുമ്പോഴാണ്, ഇവരെല്ലാരും കൂടിയിരുന്ന് താന്താങ്ങളുടെ ആദ്യ സന്താനത്തിന്‍റെ ഗുണഗണങ്ങള്‍ പുകഴ്ത്തിപ്പാടി ബോറടിപ്പിച്ചിരുന്ന ആ നല്ല കാലങ്ങള്‍ ഇങ്ങിനി വരില്ലല്ലോ എന്നോര്‍ത്ത് പോകുന്നത്.
Thursday, December 14, 2006
Subscribe to:
Post Comments (Atom)
53 comments:
പുതിയ പോസ്റ്റ്: അതൊക്കെ ഒരു കാലം തയ്യാര്‍!
ഈ പെണ്ണുങ്ങളുടെ ഒരു കാര്യം
ഇതൊക്കെ ഇത്ര വല്യ സംഗതിയാണോ.. :-)
ആശൂത്രിയിലാണോ വാസം???:) ഇതൊക്കെ ഒരു ടൈം പാസല്ലേ. എന്നാലും ...
സറ്റയര്‍ കൊള്ളാം മീനാക്ഷി. കമന്റു ചെയ്തവര്‍ പലരും ആ ആംഗിള്‍ ഉള്‍ക്കൊണ്ടില്ലെന്നു തോന്നുന്നു. കേട്ടിട്ടിതിനൊക്കെ ഒരമേരിക്കന്‍ പ്രവാസി ഛായയുണ്ട്. സംഭവങ്ങളൊക്കെ അവിടെ നടന്നതാണോ?
മീനാക്ഷി, പറഞ്ഞതല്ലാം അച്ചട്ട്!എനിക്ക് രസിച്ചു. മീനുന് ആശുപത്രിയിലാണോ ജോലി എന്ന് ഒരു സംശയം.
ഈ ഹാസ്യരസ പ്രധാനമായ സൃഷ്ടി എന്തായാലും മനോഹരം.
മീനാക്ഷീന്റെ സങ്കടങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു. ഞങ്ങളുടെ സുഹൃത്തുക്കളെയെല്ലാം ഒരുമിച്ചൊരു പ്രെഗ്നനസി വൈരസ് ആക്രമിച്ച് കീഴ്പ്പെടുത്തിയ കാലം മറക്കാറായിട്ടില്ല. ‘ചോട്ടാസ് ഇന്നെത്ര തവണ പൂപ്പൂ പോയെ’ന്നും പറഞ്ഞാ ഇപ്പോ ഞങ്ങടെ ഒത്തുകൂടലുകള്‍ തുടങ്ങുന്നേ:D
പോസ്റ്റ് വായിച്ച്, രസിച്ചാസ്വദിച്ച്, ത്രില്ലടിച്ചൂറിചിരിച്ച് ട്ടാ:D
Hai Meenakshi,
Nice post… not just this..
The previous ones also..very nice
I am the eldest of three with a Meenakshi in the tail end.
We bothers are dark & she is fair.
So in our story we bartered her with a pumpkin..
ithu paranjnjaal ippazhum enne thallum…pichum ….maanthum.....
I can imagine the melam..
:)
qw_er_ty
മീനാക്ഷിപ്പോസ്റ്റുകളില്‍ രേഷ്‌മ എന്റെ വഴികാട്ടി.
ഇതും അടിപൊളി. അമേരിക്കയില്‍ ദേ ഈയിടെ ഒരു കുഞ്ഞ് കാറ്റ് വീശിയതേ ഉള്ളൂ- ഉമേഷ്‌ജി, മന്‍ജിത്ത്, ആദിത്യന്‍...
മീനാക്ഷി ഒരു ഗര്‍ഭാക്ഷി ആണെന്ന് തോന്നുന്നല്ലോ. ആകെയുള്ള നാല് പോസ്റ്റുകളില്‍ മൂന്നിലും ഗര്‍ഭപരാമര്‍ശം... അവസാനത്തെതാണെങ്കില്‍ ആകെമൊത്തം ഗര്‍ഭം. ആദ്യത്തെ പോസ്റ്റില്‍ ഒരു വരികൂടി എഴുതിയിരുന്നെങ്കില്‍ അവിടേം വന്നേനെ എന്ന് തോന്നുന്നു, ഗര്‍ഭം:) (സെറ്റിലു ചെയ്യാം...സെറ്റിലും ചെയ്യാം)
എഴുത്ത് അടിപൊളിയാകുന്നുണ്ട് കേട്ടോ
വക്കാരിക്കിന്ന് ആരുടെ കയ്യീന്നാ ആദ്യം കിട്ടാാന്ന് നോക്കി നോക്കി ഞാനിവിടെരിക്ക്ണ്ടേ:D
“ഒന്നു പെറ്റാല്‍ നിന്‍റെ വയറും ജെല്ലോ പുഡിംഗ് പോലെ ആവുമെടീ!”
ആഹ് ഹാ ഹാ ഹാ..! അതു രസിച്ചു..!
ഹ...ഹ... രേഷ്‌മേ, എഴുത്ത് അടിപൊളിയെന്ന് പറഞ്ഞ് മീനാക്ഷിയെ സോപ്പിട്ടു.
കുഞ്ഞ് കാറ്റിന്റെ കാര്യം പറഞ്ഞ് ആദിത്യനെങ്ങാനും വന്നാല്‍, ആദിത്യന്‍ ഒരു കുഞ്ഞാണെന്നാ ഉദ്ദേശിച്ചതെന്നെങ്ങാനും പറഞ്ഞ് രക്ഷപെടാമോ എന്നൊന്ന്...
എന്തായാലും രേഷ്‌മ അവിടെയുള്ളത് നന്നായി. ഈ പവിഴം ബ്രാന്‍ഡ് പാലക്കാടന്‍ മട്ട റൈസ് കുക്കറില്‍ കുക്കുമ്പോള്‍ അരി-വെള്ളം റേഷ്യോ എങ്ങിനെയാ. ഞാന്‍ കുക്കര്‍ പറഞ്ഞിരിക്കുന്ന കണക്കില്‍ വെള്ളം ഒഴിച്ചിട്ട് സംഗതി ഫ്രൈഡ് റൈസ് പോലെയായി. വസുമതിയമ്മയ്ക്ക് ഞാന്‍ 1:2 അരി:വെള്ളം ആയിരുന്നു ഉപയോഗിച്ചിരുന്നത്. അത് തന്നെ വേണോ ഇവിടെയും? അറിയാമെങ്കില്‍ ഒന്ന് പറഞ്ഞ് തന്നാല്‍ ഒരു ഉണ്ണിക്കുടവയറിലേക്ക് വല്ലതും ചെല്ലും :)
ഗര്‍ഭാക്ഷിയേ, സോറി...സോറി... ഇനിയില്ല :)
ദേ കിടക്കണൂ, അതും പതിമൂന്നാമന്‍. ഇന്നേക്ക് വെള്ളിയാഷ്ടമിയും ...ഭഗവാനേ
മീനാക്ഷീ, വളരെ വളരെ നന്നായിരിക്കുന്നു. “കുടവയറുള്ളവര്‍ ശ്വാസം പിടിച്ച് കഷ്ടപ്പെടേണ്ട“ എന്ന ഭാഗം മുതല്‍ തുടങ്ങിയ രസം അവസാനം വരെ. (ആ ഭാഗത്തിനു മുമ്പ് ശ്വാസം പിടിച്ചിരിക്കുകയായിരുന്നു കേട്ടോ).
വക്കാരി വെരി വെരി സ്വാറികള്‍. കുക്കറില്‍ ചോറ് പോയിട്ട് കഞ്ഞിയുണ്ടാക്കന്‍ എനിക്കറീല്ല, എന്റെ ചീഫ് കുക്കാണെങ്കില്‍ ഇന്ന് ഡ്യൂട്ടിക്ക് ലേറ്റും.
(പവിഴം ബ്രാന്‍ ഡ് മട്ട റൈസ് ഏത് ഇന്‍ഡ്യന്‍ സ്റ്റോരീന്നാ കിട്ടിയേ?:))
Under STP,
നാഴിക്കു നാനാഴി കൊടു മാഷേ!
തീരെ ഞഞ്ഞപിഞ്ഞയായാല്‍ നാളെ ഉരി കുറയ്ക്കുക.
മറ്റന്നാള്‍ ആഴക്കൊഴിവാക്കുക.
എന്നിട്ടും പറ്റിയില്ലെങ്കില്‍ മൂന്നേകാലേഅരയ്ക്കാലും കോപ്പും മതി എന്നുവെക്കണം.
അപ്പൊഴേക്കും അമ്മ പൊതികെട്ടിത്തന്ന പവിഴം പവിഴാധരം സ്റ്റോക്കു കഴിഞ്ഞിട്ടുണ്ടാവും അല്ലേ!? :(
ഇനിയും കൃത്യമായി പറയണമെങ്കില്‍ ലാറ്റിയും ലോങ്ങിയും തരൂ!
ഹെന്റെ വിശ്വേട്ടാ, ഞാന്‍ പട്ടിണി കിടന്നോളാം.
തെക്കോട്ട് തിരിഞ്ഞ് നിന്ന് ഒരു നാല് ഫര്‍ലോംഗ് നടന്നിട്ട് നഞ്ചെന്തിന് നാനാഴിയെന്ന് പറഞ്ഞില്ലല്ലോ :)
(പണ്ടൊരിക്കല്‍ വഴി ചോദിച്ചപ്പോള്‍ ഒരു നാല് ഫര്‍ലോംഗ് തെക്കോട്ട് പോയിട്ട് നേരേ വടക്കോട്ട് പിടിപ്പിച്ചാല്‍ മതി എന്ന് പറഞ്ഞത് കേട്ട് വട്ടായി പിന്നെ സൂര്യനഭിമുഖമായി നില്‍ക്കുന്ന ഒരാളുടെ മുന്‍വശം കിഴക്കും പിന്നാമ്പുറം പടിഞ്ഞാറും വലതുവശം തെക്കും ഇടതുവശം വടക്കും എന്നൊക്കെ പറഞ്ഞ് മേലേപ്പറമ്പില്‍ ആണ്‍വീട്ടില്‍ ജഗതി തമിഴ് പഠിക്കുന്നതുപോലെ അണ്ണന്‍, അണ്ണി, അക്ക, ചക്ക...കുന്തം, സൂര്യനെയൊട്ട് കാണുന്നുമില്ല... എന്നിട്ടും ഫര്‍ലോംഗ് കണക്ക് കിട്ടാതെ അടുത്ത സ്റ്റോപ്പില്‍ വഴി ചോദിച്ചപ്പോള്‍ ദേ പിന്നേം...
ഒരു മൂന്ന് ഫര്‍ലോംഗ് പിന്നോട്ട് പോയിട്ട് തെക്കോട്ട് തിരിഞ്ഞ് പടിഞ്ഞാറ്റോട്ട് വെച്ച് പിടിപ്പിച്ചോളാന്‍) :)
(ഞാന്‍ ഇന്നലത്തെ ചോറ് ചൂടാക്കി കഴിച്ചു)
രേഷ്മേ, റൈസ് കുക്കറില്‍ അരി വെക്കണം. ഹെന്തൊരു ടേസ്റ്റാണെന്നറിയാമോ. ഒരെണ്ണം അയച്ച് തരട്ടെ :)
വക്കാരിയേ,
കറന്റില്‍ കുത്തുന്ന കുക്കറാണോ? എന്നാല്‍ അരിയുടെ ഇരട്ടി വെള്ളം ഒന്നൊഴിച്ചു നോക്കിക്കേ. ശരിയായില്ലെങ്കില്‍ ഏവൂരാന്‍ തൊട്ടടുത്തുണ്ടല്ലോ. പുള്ളിയ്ക്കു് അത്താഴവും ഉപ്പേരിയും കൊടുക്കാമെന്നു പറഞ്ഞാല്‍ മൈക്രോവേവില്‍ മട്ട വേവാക്കുന്ന ടെക്‍നിക്കു കാണിച്ചു തരും.
അമേരിക്കന്‍ ഐക്യനാടുകളിലേക്കു് സ്വാഗതം. മീറ്റു നടത്തുന്നവര്‍ വക്കാരിയെയും ഉള്‍പ്പെടുത്തുക. അമേരിക്കന്‍ ബുദ്ധിജീവി ക്ലബ് മെമ്പര്‍ഷിപ്പിനു രാജേഷ് വര്‍മ്മയെ സമീപിക്കുക. എന്തു കുന്തമാണെങ്കിലും മെമ്പര്‍ഷിപ്പ് കാശു് കജാഞ്ജി ആദിത്യനു് അയച്ചു കൊടുക്കുക. ഇടയ്ക്കിടെ വീടു മാറുന്ന മന്‍ജിത്തിനെയും ഏവൂരാനെയും അങ്ങോട്ടു ചെന്നു കാണാന്‍ ശ്രമിക്കരുതു്. വിസയില്ലാതെ ബിന്ദുവിന്റെ വീട്ടില്‍ പോകരുതു്. ഹെല്‍മറ്റും പടച്ചട്ടയുമില്ലാതെ ഇഞ്ചിയുടെ വീട്ടില്‍ പോകരുതു്.
വക്കാരിമഷ്ടാ എന്ന പേരു മാറ്റി NowIKnow എന്ന പേരു സ്വീകരിക്കുന്നതെപ്പോള്‍?
പിന്നെ, വക്കാരിയുടെ പേരും സ്ഥലവുമൊക്കെ ഞാന്‍ ഗവേഷിച്ചു കണ്ടുപിടിച്ചതു് ഇവിടെ ഇട്ടിരുന്നു. കണ്ടാരുന്നോ?
ശ്ശെടാ, ഇതു മീനാക്ഷിയുടെ ബ്ലോഗായിരുന്നോ? ങാ, സാരമില്ല, ഇതൊന്നും ഓഫല്ലല്ലോ. ബിന്ദുവിനോടു ചോദിക്കണം ആണോന്നു് :)
ങേ..? വക്കാരി ഐക്യ്നാടുകളില്‍ വന്നു് എത്തിയെന്നോ? നേരാണോ?
(നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍, നാട്ടില്‍ നിന്നു ഒരു അമ്മിക്കല്ല് കൊണ്ടു വരീക്കാമായിരുന്നു... ഉരല്‍ വളരെയേറെ ഹെവിയായിപ്പോയേനെ..)
എന്നിട്ടെവിടെയാ വക്കാരീ? യേതു സ്ഥലം?
ഏവൂരാനേ, അമ്മിക്കല്ലു ചുമപ്പിക്കുന്ന കാര്യം മാത്രം പറയരുത്, ഞാന്‍ വിതുമ്പിപ്പോകും.
പണ്ട് ഡെല്‍ഹിയില്‍ വച്ച്, നാട്ടില്‍ അവധിയ്ക്ക് പോയി തിരിച്ചുവന്ന ഒരു കസിന്‍ കൊണ്ടുവന്ന അമ്മിക്കല്ലും പിള്ളക്കല്ലും ഏഴാം നിലയിലുള്ള അവരുടെ വീട്ടില്‍ ചുമന്നുകേറ്റിയതിന്റെ ഗൃഹാതുരമായ ഓര്‍മ്മകള്‍ ഇവിടെ വന്ന് ഓടിക്കളിച്ച് ഐസുകട്ടയില്‍ തെന്നിവീഴും.
ചുമന്ന് ഏഴാം നിലയില്‍ കയറ്റുന്നതുവരെ ‘ഇത് എന്താ ഇത്ര ഭാരമുള്ള സംഗതി’ എന്ന് തലപുകച്ച് എന്റെ ചെവിയില്‍ നിന്ന് പുകയും വന്നു.
അപ്പോള്‍, ഓഫിനിടയ്ക്ക് ഞാന്‍ ഓഫടിച്ചിരിക്കുന്നു. ആദ്യത്തെ ഓഫ് സബ്ജക്ടായ വക്കാരിയെ തിരിച്ചറിയാനുള്ള ദൌത്യവുമായി ഒഹെയര്‍ എയര്‍പോര്‍ട്ടില്‍ നമ്മുടെ ആളെ നിര്‍ത്തിയിട്ടുണ്ട്. വായില്‍ നിന്ന് അറിയാതെ ജാപ്പനീസ് വീഴുന്ന ഏതുമലയാളിയെയും തട്ടിക്കൊണ്ടുവരാനുള്ള ഉത്തരവാണ് കൊടുത്തിരിക്കുന്നത്.
:-)
എന്ത്??
വക്കാരി അമേരിക്കയിലെത്തിയെന്നോ?
ചിക്കാഗോ തെരുവീഥികളെ പ്രകമ്പനം കൊള്ളിക്കുന്ന ഒരു ചിന്നംവിളി കേള്‍ക്കുന്നതുപോലെ.
അതിരിക്കട്ടെ, ഇതാരുടെ ബ്ലോഗാ?
ഓ.. മീനാക്ഷി!
ഏവൂരാന്‍ ക്വാട്ട് ചെയ്ത വരി എനിക്കും രസിച്ചു!
ങ്ങേ...നേരാണോ? വക്കാരി അയല്‍വക്കത്തുതന്നെയോ?വക്കാരി ഒരു ഉരുളചോറെപ്പോഴും ഇവിടെ റെഡിയാട്ടൊ.(ഒരുരുള കൊണ്ടെന്താകാന്‍ എന്നല്ലെ ചിന്തിച്ചത്? ):)
ഇഞ്ചീ...ഇതോഫല്ലല്ലോ അല്ലേ?
വക്കാരിജി, ഇവിടെ എത്തിയോ? അമേരിക്ക മൊത്തം ബുദ്ധിജീവികള്‍ ആണെന്ന് കേട്ടു ഇച്ചിരെ ബുദ്ധി ഉണ്ടാവട്ടെ എന്റേയും ബിന്ദൂട്ടീന്റേയും പോലെ എന്ന് കരുതി വന്നതാ അല്ലെ? പക്ഷെങ്കില്‍ ഐ.പി അഡ്ഡ്രസ്സ് വേറെ സ്ഥലം ആണല്ലൊ കാണിച്ചോണ്ടിരുന്നേ?:) അത് സ്റ്റോപ്പ് ഓവര്‍ ആയിരുന്നൊ? ഞാന്‍ ആ യൂണിയില്‍ വന്ന് ഒരു സര്‍പ്പറൈസ് തരണം എന്ന് കരുതി ഇരിക്കുവായിരുന്നു ഈ ക്രിസ്തുമസിനു :) :)
മീനൂട്ടിയെ, ഞാന്‍ ഇപ്പൊ ഭയങ്കര കുടിയാട്ടൊ. ഹിക്..ഹിക്.. പോസ്റ്റ് രസായി..:) നമ്മടെ പ്രിയങ്കരില്‍ പ്രിയങ്കരിയായ, പോന്നോമനായ, തങ്കക്കുടമായ ബിരിയാണിക്കുട്ടീനെ ഓര്‍മ്മ വന്നു.
ഈ പെമ്പിള്ളേരൊക്കെ ഇങ്ങിനെ പേടിച്ചലോ ബ്ലോഗാന്‍ കല്ല്യാണം കഴിഞ്ഞിട്ട്?ച്ചെ...! എന്നെ കണ്ട് പഠിക്കൂ പ്ലീസ്. :) :)
പിന്നേയ്, റൈസ് കുക്കറാണൊ അതോ നമ്മടെ പ്രെഷര്‍ കുക്കറിലാണൊ പാലക്കാടന്‍ മട്ട വേവണെ? റൈസ് കുക്കറിലാണെങ്കില്‍ ഒരു 3:1 വെള്ളം : റൈസ് വേണമെന്നാണ് തോന്നണേ. എന്നിട്ട് വെള്ളംവറ്റീ പോവാണെങ്കില്‍ വെള്ളം കുറച്ചും കൂടി ഒഴിച്ചാല്‍ മതീലൊ..
ഈ ദിവാന്‍ജി എപ്പളും എല്ലാ കമന്റിന്റേയും മുന്നില്‍ പഴയ് പട്ടാളക്കാരെപ്പോലെ ഞാന്‍ പണ്ട് ദില്ലിയില്‍ ആയിരുന്നപ്പോള്‍ എന്നാളല്ലൊ ഈശ്വരാ തുടങ്ങണെ...ഈ ദില്ലി അത്ര വല്ല്യ അമേരിക്കയാണെന്ന് എനിക്ക് അറിയില്ലായിരുന്നു.. :) :)
മീനാക്ഷിയെ വായിച്ചപ്പോ ബിക്കൂനെ ഞാനും ഓര്‍ത്തിരുന്നു എന്ന് രേഖപ്പെടുത്തുന്നു.
ഇഞ്ച്യേ, പ്രെഷ്രര്‍ കുക്കറില്‍ ചോറിട്ടിട്ടു കുക്കറും അടുക്കളയുടെ നല്ല ഭാഗവും പൊട്ടിതെറിപ്പിക്കാനുള്ള രെസിപ്പി തരാമൊ?:)
പ്രഷര്‍ കുക്കറില്‍ സമയമൊക്കെ നോക്കാന്‍ പടിച്ചോ ഇഞ്ചിയേ.
പിന്നെ മീനൂ,ഇതൊന്നും വലിയ കാര്യമൊന്നുമില്ല,പ്രസവത്തിന്റെ രണ്ടാഴ്ചമുമ്പ് വരെ സെമെസ്റ്റെര്‍ പരീക്ഷ എഴുതാന്‍ പോയ,അതു വരെ ക്ളസ്സില്‍ വെച്ച് ശര്ദ്ദിക്കാത്ത(എന്നാല്‍ ആ കടം വീട്ടില്‍ വന്നു വീട്ടുമായിരുന്നു) എനിക്കു പറയാന്‍ പറ്റും താങ്ങാനാളുള്ളവര്ക്കേ തളര്‍ച്ചയുള്ളൂന്ന്
രേഷ്മൂസ് അദേ ഞാനിങ്ങിനെയാ വെക്കാ. വല്ല്യമ്മായി തലക്ക് കിഴുക്കുമെങ്കിലുമ്..
അരി : 5 വെള്ളാം. 3 വിസില്‍ ചൂൂ ചൂ...
അരി റെഡി. :)
ഇതില്‍ പൊട്ടിത്തെറിയെവിടെ?
എനിക്ക് നല്ല ഒരു ട്ടപ്പോ വേണം, അടുക്കള ഒരു 3/4 ഭാഗം പൊളിഞ്ഞ് കിട്ടണം, അത് പുതുക്കി പണിയുന്നതിലും ലാഭം ഇനിയങ്ങോട്ട് ഫുഡ്ഡിങ്ങ്സ് പുറത്തുന്നാക്കുന്നതാണെന്ന ലോജികല്‍ കണ്‍ക്ലൂഷനിലെത്താന്‍ മാത്രം ..പിടികിട്ടിയാ?
മീനാക്ഷീ, പേടിച്ചോ?
ഇതിനാണ് പണ്ടുള്ളവര്‍ പറയുന്നത് എന്നെ തല്ലണ്ട അമ്മാവാ ഞാന്‍ നന്നാവൂല
ഇതിന്റെ മുഴുവന്‍ ഉത്തരവാദി വക്കാരിയാ.ങ്ങൂഹും.. വേറെ ഒന്നിന്റേയുമല്ല, ഓഫിന്റെ കാര്യാണേ.;)
ഹഹാ..ഈ പെണ്ണ് വല്ല്യ വലുതായി ഇനി എന്നെ കുട്ടീന്ന്‍ വിളിക്കണ്ടാന്നൊക്കെ വല്ല്യ ഗമേല്‍ പറഞ്ഞിട്ട് അവിടെ എന്തുട്ടൊക്കെയാ ഈശ്വരാ കാട്ടികൂട്ടണെ? അങ്ങോട്ട് വരേണ്ടി വരുമൊ? ഈ നിങ്ങടെ അടുത്താണൊ ഹിക്കറി? അവിടയല്ലെ അടിപൊളി ഫര്‍ണിച്ചര്‍ കിട്ടാ?
ഇഞ്ചീ..
ദില്ലിയെ പറ്റി പറയരുതു
ഞാന്‍ കമ്മീഷണറിലെ ഡയലോഗ് പറയും
കൊട് കൈ എനിക്ക്, അടീടെ അന്ന് പഴം പൊരിയ്ക് വക്കാരീനെ കണ്ടപ്പോ ഞാന്‍ പറഞ്ഞൂ ഫോണില്‍ സുഹൃത്തിനോട് വക്കാരിയെത്തി അമേരിയ്കിയിലെന്ന്, ..
ആ സലൂണ്‍ കാരനൊരു ടാങ്ക്സും ഒരു ഷിവാസും കൊടുക്കണം അടുത്ത തവണ വെക്കേഷനിലു പോവുമ്പോ...
(BTW, Pregnancy/childbirth is not a disease)
പോസ്റ്റ് ശരിക്കും രസിച്ചു മീനാക്ഷി.
നല്ല രസികന്‍ പോസ്റ്റ്... നല്ല ഇഷ്ടായി.
ഈ ഇടിവാളിന്‍റെ പിന്നെലെ കൂടിയാലുള്ള ഒരു ഗുണാ ഇത്... നല്ല നല്ല ഇടങ്ങളിലെത്തിപ്പെടും :)
ഉമേഷ്‌ജിയുടെ പോസ്റ്റില്‍ എന്റെ ഒരു കമന്റിന്റെ തൊട്ടുതാഴെ വിശ്വേട്ടന്‍ വിഡ്ഢിക്കൂഷ്‌മാണ്ഡം എന്നെഴുതിയപ്പോള്‍ പൂര്‍വ്വകാല അനുഭവം വെച്ച് ഒരു നിമിഷം ഞാന്‍ “രാധേ അതിമനോഹരമായിരിക്കുന്നു, എന്നെയാണോ ഉദ്ദേശിച്ചത് കണവാ, ഛേ, നിന്നെയല്ല കൊച്ചുകള്ളീ, നിന്റെ പാചകം” എന്ന പരസ്യം ഓര്‍മ്മ വന്നെങ്കിലും വിഡ്ഢിക്കൂഷ്‌മാണ്ഡത്തിലെ
“ഷ്” ഉം “മ” യുമൊക്കെ ഉമേഷിലെ ഉള്ളൂ വക്കാരിയിലില്ല എന്ന് ആശ്വസിച്ചു.
എന്നാലും ഒരു സംശയം ഇല്ലാതില്ലായിരുന്നു.
ഇപ്പോള്‍ എല്ലാം മാറി :)
നാട്ടുകാരേ, ഞാന്‍ വീട്ടിലാന്ന് ... ഏവൂര്‍ജീ, അമ്മിക്കല്ല് ചമ്മിച്ചമ്മി ചുമ്മിക്കൊണ്ട് വരണേല്‍ അതിനായി ഞാന്‍ അമേരിക്കയില്‍ വരാന്ന്.
ദിവാന്‍കോട്ട അപ്പോള്‍ കൈരളീവിലാസത്തിലെ കൃഷ്ണന്‍കുട്ടി നായരായിരുന്നു അല്ലേ...”ഞാന്‍ പണ്ട് വാര്‍ദ്ധായിലായിരുന്ന കാലത്ത്...” (തല്ലരുത്, തല്ലരുത്, സെറ്റിലു ചെയ്യാം).
ഇഞ്ചിയേ ഉഗാണ്ടയിലിരുന്ന് പോസ്റ്റിയാല്‍ അട്ടപ്പാടിയിലെ ഐപ്പീ കാണിക്കുന്ന യന്ത്രങ്ങളൊക്കെ വെച്ചല്ലേ... :)
ഗര്‍ഭാക്ഷീ, സ്വാറി, സ്വാറി. ഈ പോസ്റ്റിനെ ഈ ഗതിയാക്കിയതിന്. അടിപൊളി പോസ്റ്റുകണ്ടാല്‍ പിന്നെ അവിടെയങ്ങ് കൂടുക എന്നത് അടികിട്ടേണ്ട ഒരു നൊസ്സായി മാറി. അതുകൊണ്ടാണേ.
ആരെങ്കിലും വന്ന് ഈ പോസ്റ്റിന്റെ മുന്നിലത്തെ ബമ്പറില്‍ പിടിച്ച് എടുത്ത് പൊക്കി ട്രാക്കിലോട്ടൊന്ന് കേറ്റോ... പച്ചാളം തന്നെ വേണ്ടിവരുമോ? നല്ല വെയിറ്റുള്ള പോസ്റ്റാ.
ഇത്രയ്ക്കു കടുപ്പിക്കണ്മയിരുന്നൊ മീനു?
പാവം പെണ്ണുകള്‍ ജീവിതത്തില്‍ ആകെ attention അവസരം ഇതല്ലെ?
പിന്നെ എന്നൊടു ച്ചൊദിക്കുന്ന്വരോടു പുസ്തകം വാങി വായിക്കാന്‍ പറയും. അനുഭവങല്‍ വ്യത്യസ്ഥം.
ഇവിടെ പ്രസവ മുറിയില്‍ കേറാന്‍ അനുവാദ്മൂള്ള പുരുഷ കേസരികളുടെ വിവരണമാണു` എനിക്കു തീരെ ഇഷട്പെടത്തെ, ഒക്കെ അനുഭവിച്ച മാതിരി!
മീനാക്ഷിച്ചേച്ചീ... ബ്ലോഗിലെ ‘പെണ്ണെഴുത്തി‘ലെ പുതിയ താരോദയമായി ചേച്ചിയെ ഞാന്‍ തെരഞ്ഞെടുക്കുന്നു.
ഈ സീസണ്‍ തകര്‍ക്കുന്നുണ്ട് എന്നത് നേരാ. ഇന്നലെ ഞാനൊരു ചേച്ചിയെ കാണാന്‍ പോയതേ ഉള്ളൂ. ഓ.. തന്നെ.. ഗര്‍ഭിണി തന്നെ. ഞാന്‍ പകുതി തിന്നാന്‍ നോട്ടമിട്ട് കൊണ്ട് പോയ വലിയൊരു പായ്ക്കറ്റ് ‘ഫെരെരോ രോഷര്‍’ ചേക്ലേറ്റ് ഒറ്റയടിയ്ക്ക് വിഴുങ്ങി. :-(
ദിവസവും രാവിലെ ഗൂഗിള്‍ ടോക്കിലൂടെ ഈ ചേച്ചി വന്ന് “ഡാ എനിയ്ക്ക്.. ശര്‍ദ്ദിയാ.. തലകറക്കമാ മാങ്ങാത്തൊലിയാ“ എന്നൊക്കെ പറഞ്ഞ് ശല്ല്യപ്പെടുത്തും. ഒരു ദിവസം സഹികെട്ട് “ഓരോന്നങ്ങോട്ട് ഒപ്പിച്ച് വച്ചോളും മനുഷ്യന് പണിയുണ്ടാക്കാന്‍” എന്ന് മറുപടി പറഞ്ഞത് ഓര്‍ത്തെടുത്ത് മണ്ടയ്ക്ക് കിഴുക്കും തന്നു. :-(
ഗര്‍ഭം വളരെ ബോറായ ഏര്‍പ്പാടാണ്. ആരെടാ ഇത് കണ്ട് പിടിച്ചത്? :-)
അഭിപ്രായം പറഞ്ഞ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
താര: “അമ്മയുടെ ത്യാഗത്തിന് പകരം വയ്ക്കാന്‍ ഈ ലോകത്തിലൊന്നുമില്ല.” അതു സത്യം.
സിജു: ഇതൊക്കെ വലിയ കാര്യമല്ലേ, സിജൂ?
ബിന്ദു: ഹോസ്പിറ്റലിലല്ല വാസം. നന്ദി.
രാവുണ്ണി: നന്ദി.
അനംഗാരി: സംശയം വേണ്ട. അവിടെ അല്ല ജോലി.
രേഷ്മ: നന്ദി. അരിവേവിച്ചാല്‍ വീട് കത്തിക്കാന്‍ പറ്റില്ല. പരിപ്പാണ് സാധാരണ വില്ലന്‍ വേഷം കെട്ടാറ്.
അംബി: Thank you.
വക്കാരി: ഇഷ്ടന്‍ എന്‍റെ ബ്ലോഗില്‍ കിടന്ന് അമ്മാനമാടിയില്ലേ? സാരമില്ല, നല്ലതു പറഞ്ഞതു കൊണ്ടും പിന്നെ അരിയാഹാരം കഴിക്കാനുള്ള ആക്രാന്തം മനസ്സിലാക്കിയതുകൊണ്ടും ക്ഷമിച്ചു. മട്ടയരിക്ക് വേവ് കൂടുതലാ മാഷേ, വെള്ളം കൂടുതല്‍ വേണ്ടി വരും. ട്രയല്‍ & എറര്‍ മെത്തേഡ് തന്നെ ശരണം.
പാപ്പാന്‍: നന്ദി.
വിശ്വപ്രഭ: ചോറുണ്ടാക്കാന്‍ വന്നതാണേലും വന്നല്ലോ!
ഉമേഷ്: നന്ദി. ആ രാജേഷ് വര്‍മ്മ ഇതുവരെ പറഞ്ഞ സമ്മാനത്തിന്‍റെ കാര്യം മിണ്ടിയിട്ടില്ല. ഇങ്ങനെയുള്ളവരുമായുള്ള സംസര്‍ഗ്ഗം നല്ലതിനല്ല. കുഞ്ഞിന്‍റെ ഇരുപത്തെട്ട് അടിച്ചുപൊളിച്ചോ?
ദിവാ: വന്നിട്ട് വായിക്കാതെ പോയോ?
യാത്രാമൊഴി: ഓ, മീനാക്ഷി തന്നെ.
ഇഞ്ചി: “5 വെള്ളാം. 3 വിസില്‍ ചൂൂ ചൂ... അരി റെഡി.” ചുമ്മാതല്ല ഇടയ്ക്ക് ഹോസ്പിറ്റലില്‍ കിടക്കേണ്ടി വരുന്നത്. ഇത്രയും കഷ്ടപ്പെട്ടിട്ട് ചോറു തിന്നാതെ അരിയാണല്ലേ റെഡിയാക്കിത്തിന്നുന്നത്? ഇപ്പോള്‍ സുഖം തന്നെയല്ലേ?
അതുല്യ: നന്ദി.
ഇടിവാള്‍: വളരെ നന്ദി.
വല്യമ്മായി: നന്ദി.
അഗ്രജന്‍: പിന്നാലെ കൂടാന്‍ ബാധയാണോ? അഗ്രജന്‍ ബാധയ്ക്കും നന്ദി:)
പ്രിയംവദയ്ക്കു നന്ദി
ദില്‍ബാസുരന്‍: നന്ദി.
പറ്റിച്ചേ... എല്ലാരേം പറ്റിച്ചേ... വക്കാരി അമേരിക്കയിലല്ലേ...
വക്കാരി ഗ്രീന്‍ലാന്‍ഡിനു കിഴക്കു് എവിടെയോ ആണെന്നു് ഞാന്‍ ഇവിടെ തെളിയിച്ചിരുന്നു.
ഇനി വക്കാരി രാവിലെ ഉണര്‍ന്നാല്‍ പല്ലുതേപ്പുമൊക്കെ കഴിഞ്ഞു് എത്ര സമയത്തിനുള്ളില്‍ കമ്പ്യൂട്ടറിന്റെ മുന്നിലെത്തും എന്നു കണ്ടുപിടിച്ചാല്‍ മതി. (പഴയ ജപ്പാന്‍ കമന്റുകള്‍ നോക്കിയാല്‍ മതി-ശനിയാഴ്ചയിലെ.)
ഒരു മണിക്കൂറാണെങ്കില്‍ താരയുടെ വീട്ടിലുണ്ടാകും-“അത്താഴത്തിനെന്താ താരച്ചേച്ചീ” എന്നു ചോദിച്ചു്.
രണ്ടു മണിക്കൂറാണെങ്കില്‍ പുല്ലൂരാന്റെ വീട്ടില്‍ ഉണ്ടാവും-ഒരു കാട്ടുപൂവും പറിച്ചുകൊണ്ടു് “വിവാഹാശംസകള്‍“ എന്നു പറഞ്ഞു്.
മൂന്നു മണിക്കൂറാണെങ്കില്‍ തണുപ്പന്റെ കൂടെയിരുന്നു വോഡ്ക്കയടിക്കുന്നുണ്ടാവും.
ആറര മണിക്കൂറാണെങ്കില്‍ നാട്ടില്‍ കിടന്നുറങ്ങുന്നുണ്ടാവും-“അമ്മേ, ഇന്നും ഇഡ്ഡലിയും ചമ്മന്തിപ്പൊടിയുമാണോ, ഈ അമ്മയ്ക്കു ഗോബി മഞ്ചൂരിയാനൊന്നും ഉണ്ടാക്കാന്‍ അറിയില്ലേ” എന്നു ചോദിച്ചു്.
സ്ഥലമേതായാലും എഴുത്തു നന്നായാല്‍ മതി വക്കാരീ :)
[ഇങ്ങനെ ആളുകളെ കണ്‍ഫ്യൂസ് ചെയ്യിക്കുന്നതിനു ചെലവുണ്ടു വക്കാര്യേ. കാനന്റെ ക്യാമറ മതി. എസ്സെല്ലാര്‍ ആയ്ക്കോട്ടേ. റെബല്‍ എന്നോ ഗറില്ല എന്നോ മറ്റോ കേട്ടിട്ടുണ്ടു് :) ]
ഏഴുത്തോ നന്നാവുന്നില്ല. ആതുകൊന്ട് നല്ല സ്ഥലം തപ്പി നടപ്പാ ഉമേഷ്ജി
:)
സമ്മാനമായി ഞാനൊരു കൂഷ്മാണ്ഡം തരട്ടെ?
(എന്തായാലും എത്തിപ്പെട്ട സ്ഥലത്ത് മൊഴിയുമില്ല, കിഴിയുമില്ല) :(
ഇഞ്ചിയേ,
മറ്റുള്ളവരോടു ചെയ്യുന്ന ഉപദ്രവങ്ങളാണു മറ്റുള്ളവരില്‍ നിന്നു് ഒരാള്‍ ഭയക്കുന്നതു് എന്നു സിഗ്‌മണ്ഡ് ഫ്രായിറ്റ് പറഞ്ഞിട്ടുണ്ടു്. (അയല്‍വക്കക്കാരെക്കൊണ്ടു വായിച്ചു മനസ്സിലാക്കാന്‍ ചാപ്‌റ്ററും വേഴ്‌സുമൊന്നും ചോദിക്കല്ലേ, പ്ലീസ്...) വക്കാരിയുടെയും മറ്റും ഐപി മോണിട്ടര്‍ചെയ്യുകയാണോ വിശ്രമവേളയിലെ വിനോദം?
പിന്നെ, പത്രവാര്‍ത്തകള്‍ വായിക്കുമ്പോള്‍ ഒരാള്‍ തന്റെ വീട്ടിനടുത്ത വാര്‍ത്തകള്‍ ആദ്യം വായിക്കുമെന്നും അവ സൂക്ഷിച്ചു വെയ്ക്കാന്‍ ത്വര കാണിക്കും എന്നും വേറേ ഒരു മനശ്ശാസ്ത്രജ്ഞന്‍ പറഞ്ഞിട്ടുണ്ടു്. വക്കാരിയുടെ ഈ പോസ്റ്റ് വായിച്ചതില്‍ നിന്നു് വക്കാരിയുടെ വീടു കാരിത്താസിലാണെന്നു് ഞാന്‍ ഇവിടെ പറഞ്ഞതു് എല്ലാവര്‍ക്കും ബോദ്ധ്യമായല്ലോ?
[കണ്‍ഫ്യൂസു ചെയ്യിക്കുന്നതിനു് ഇനിയൂം ചെലവു വേണം വക്കാരീ. ഇപ്പോള്‍ ഉള്ള സ്ഥലത്തു ബ്ലായ്ക്കില്‍ പി. എഛ്. ഡി. കിട്ടുമോ? എന്തായാലും ഞാന്‍ ഇത്രയൊക്കെ ഗവേഷണം ചെയ്തതല്ലേ?]
:) ദേ ഇട്ടു. സ്മൈലി :-)
[മീനാക്ഷിയേ... ഇതിന്റെ പേരാണു ബാധ... :)]
പോസ്റ്റ് കലക്കന്‍!
എനിക്ക് ഈ കര്‍പിണി ചേച്ചിമാരെ കാണുന്നത് ബയങ്കര ഇഷ്ടമാ, എന്തു രസമാ :)
ഒരു കുഞ്ഞു വാവേനേം കൊണ്ട് നടക്കുന്നതു കാണാന്‍.
(ഒരു ഡവുട്ട്; ഈ പിള്ളേരെപിടുത്തക്കാരന്‍ എന്നു പറയുന്നതു പോലാണൊ വക്കാരീനെപിടുത്തക്കാരന്‍ എന്നു പറയുന്നത് ;)
ഉമേഷേട്ടന്‍ പാരകള്‍ ഓരോ സെന്റെസിലും എടുത്ത് വീക്കുവാണല്ലൊ. ആ അയലോക്കങ്കാരെ കൊണ്ട് വായിപ്പിക്കുന്നത് എനിക്ക് മനസ്സിലായിട്ടൊ. :). ഐ.പി മോണിറ്റര്‍ ഒന്നും ചെയ്യണ്ട. ഇവിടെ സകലമാന ബ്ലോഗുകളിലും നിയോ കൌണ്ടര്‍ ഉണ്ട്. അപ്പൊ ഞാനും വേറൊരാളും ഒരേ സമയത്ത് ആ പോസ്റ്റ് വായിക്കുമ്പോഴും കമന്റിടുമ്പോഴും ആ സ്ഥലം ഏതാന്ന് ഒന്ന് നോക്കിയാല്‍ മാത്രം മതി. ;-) അങ്ങിനെ അവരെക്കൊണ്ട് കമന്റിടിപ്പിക്കാന്‍ ഒരു ചെറിയ നമ്പറും ഇറക്കിയാല്‍ മതി. അവര്‍ വന്ന് ശ്ശടേന്ന് കമന്റിടും..അപ്പൊ ആള്‍ എവിടെയാണെന്ന് പിടികിട്ടും...:) അത്രേയുള്ളൂ.. ഡേവിഡ് ആണെന്റെ ഹീറോ..ഗോലിയാത്ത് അല്ല! :)
പക്ഷേങ്കില്‍ ആര് എവിടെയായാലും എനിക്കൊന്നുമില്ല. അറിയേം വേണ്ട. തീരെ താല്‍പ്പര്യവുമില്ല. അറിയാണ്ട് കണ്ണുകള്‍ നിയോ കൌണ്ടറില്‍ ചെന്നു നിന്നതാണ്..അത്രേ ഉള്ളൂ.. :) അപ്പോള്‍ അതെന്റെ സാമര്‍ത്ഥ്യമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച ഒരു അതിസാമര്‍ത്ഥ്യമാണാ കമന്റ്....
മൂഡ് തീരെ ശരിയല്ല. അതോണ്ട് ഏതാണ്ടൊക്കെ പറയുന്നതാണ്. ക്ഷമി ഉമേഷേട്ടാ, എനിക്ക് വട്ടില്ല!
ഇഞ്ചീ, സ്മൈലിയൊന്നും കണ്ടില്ലേ? അല്ല, വക്കാരി ചൂടായാല്‍ മനസ്സിലാക്കാം. ഇഞ്ചിയെന്തിനാ ചൂടാകുന്നതു്?
ഇഞ്ചിയുടെ ശരിയായ പേരു് (ലക്ഷ്മിക്കുട്ടിയമ്മ ഗോവിന്ദക്കുറുപ്പു്), സ്ഥലം (സോമാലിയ), പ്രായം (57) തുടങ്ങിയവയൊന്നും ഞാന്‍ പരസ്യമായി വിളിച്ചുപറഞ്ഞില്ലല്ലോ, പിന്നെ എന്നോടെന്തിനീപ്പിണക്കം... :)
[പ്ലീസ് നോട്ട് ദ സ്മൈലി...]
വയസ്സ് കൂട്ടല്ലേ ഉമേഷേട്ടാ, ഈ പ്രായം ഒക്കെ ആവുമ്പൊ ഒരു വയസ്സ് കൂടിയാലും വല്ല്യ വിഷമമാ. 56..:) ..നമ്മള്‍ രണ്ടാളും ഏകദേശം ഒരേ പ്രായം ആയതുകൊണ്ട് അതിന്റെ വ്യഥ(അമ്മെ!) ഉമേഷേട്ടനു മനസ്സിലാവുമല്ലൊ..
എന്റെ ചീത്ത മൂഡ് മാറ്റാനുള്ള സൂത്രമല്ലെ?എനിക്കതും മനസ്സിലായി! :)
ഹെന്റെ നാട്ടുകാരേ, നിയോകൌണ്ടറിനെ വട്ടാക്കുന്ന സൂത്രപ്പണികളൊക്കെ വെച്ചല്ലേ ഞാനൊക്കെ ഇങ്ങിനെ കമന്റുകളിടുന്നത്.
ഇന്നെത്യ്യോപ്പയിലെങ്കില്‍ നാളെ കൊങ്ങാണ്ടൂര്-അതിനാണോ പാട് :)
57 ആകാന്‍ ഇനി 103 ദിവസമല്ലേ ഉള്ളൂ ഇഞ്ചിയേ? ഞങ്ങളുടെ സ്ഥലത്തൊക്കെ 56 തികഞ്ഞാല്‍ 57-)ം വയസ്സു്, 57 നടപ്പു് എന്നൊക്കെ പറയും :)
വക്കാരീ... മിടുക്കന്‍! എല്ലാം ഞാന്‍ പറഞ്ഞുതന്നിട്ടുള്ളതുപോലെ ചെയ്താല്‍ മതി :)
[സെക്യൂരിറ്റി സെറ്റു ചെയ്യാത്ത അയല്‍വക്കക്കാരന്റെ വയറില്ലാത്ത മോഡത്തില്‍ ഇതൊക്കെ നടക്കുമോ? :)]
ഇപ്പോ ബിന്ദു വന്നു് അമ്പതടിക്കും :-(
പണ്ട് ഞങ്ങടെ ഓഫീസിലൊരു ചെക്കന്‍ ഏഴ് സെര്‍വറുകളിലേക്ക് ചാടി ചാടി ലോഗിന്‍ ചെയ്ത് ഇച്ചിച്ചി സൈറ്റ്സൊക്കെ കാണുവായിരുന്നു.
അവനെ വരെ പൊക്കി, പിന്നെയാണൊ? :-)
എല്‍ജ്യേ, ഇത് വെര്‍ച്വലലി. ഉഗാണ്ട വേണോ, കൊങ്ങാണ്ടൂര് വേണോ എന്നൊക്കെ വെച്വലണ്ണന്‍ തീരുമാനിക്കും. ഒരു കമന്റ് ഉഗാണ്ടയെങ്കില്‍ അടുത്ത കമന്റ് കൊങ്ങാണ്ടൂര് ... നമ്മളിങ്ങിനെ എത്യോപ്യയിലിരിക്കും :)
ഹലോ ഹലോ, ഈ കട പൂട്ടിയോ?
ശരിയാണല്ലോ?
മിനാക്ഷിയേ പൂൂയ്
സുഖല്ലേ?
Post a Comment